കെ.എ.എസ്: സര്‍വീസിലുള്ളവരുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയോ നിയമന ഉത്തരവ് നല്‍കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി
കെ.എ.എസ്: സര്‍വീസിലുള്ളവരുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയോ നിയമന ഉത്തരവ് നല്‍കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി: കെ എ എസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് പി.എസ്.സിയോട് കേരള ഹൈക്കോടതി. നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് നിയമന ഉത്തരവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. നടപടികള്‍ കോടതി ഉത്തരവിന് വിധേയമായിരിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഇന്ന്‍ നടക്കേണ്ട പരീക്ഷ തടയണമെന്ന ആവശ്യം അനുവദിച്ചില്ല. പി.എസ്.സി ചട്ടമനുസരിച്ച് പരീക്ഷ നടത്താമെന്നും കോടതി വ്യക്തമാക്കി.
പി.എസ്.സിയുടെ നടപടിക്രമങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താമെന്നും നിലവിലെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവില്ലാതെ ഒരു ഘട്ടത്തിലെയും അന്തിമപട്ടിക പ്രഖ്യാപിക്കുകയോ അഡൈ്വസ് മെമോ നല്‍കുകയോ ചെയ്യരുതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
സമസ്ത നായര്‍ സമാജമാണ് ഹര്‍ജി നല്‍കിയത്. കെ എ എസ് റിക്രൂട്ട്മെന്റില്‍ നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് സംവരണം നല്‍കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നാലു ലക്ഷം അപേക്ഷകരുള്ളതിനാല്‍ പരീക്ഷ സ്റ്റേ ചെയ്യുന്നത് പരീക്ഷാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുമെന്ന് പി എസ് സി അറിയിച്ചു. പുതുതായി നിയമനം നേടുന്നവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.