കാ​ട്ടി​ൽ ചാ​രാ​യം വാറ്റ്‌ :എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

0 611

 കാ​ട്ടി​ൽ ചാ​രാ​യം വാറ്റ്‌ :എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

 

ആ​ല​ക്കോ​ട്: കാ​ട്ടി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ടി.​സി.​സാ​ബു (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ടു​വി​ൽ വി​ല്ലേ​ജി​ലെ ചെ​കു​ത്താ​ൻ കാ​ട് എ​ന്ന സ്ഥ​ല​ത്ത് വാ​റ്റു​കേ​ന്ദ്രം സ്ഥാ​പി​ച്ച് വ​ൻ​തോ​തി​ൽ ചാ​രാ​യം നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കെ റെ​യ്ഡി​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ല​ക്കോ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി.​രാ​മ​ച​ന്ദ്ര​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ലൈ 23 ന് ​ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​വി.​അ​ഷ്റ​ഫും സം​ഘ​വും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് 235 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് വാ​റ്റു​കേ​ന്ദ്രം ത​ക​ർ​ത്തി​രു​ന്നു.