ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഗ്ലോബല്‍ വില്ലേജിന്റെ കട്ടിളവെപ്പ് കര്‍മ്മം ചെട്ടിയാംപറമ്പില്‍ നടന്നു

0 218

 

 

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ രാജീവ് കട്ടിളവെപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് കേളകം ചാപ്റ്റര്‍ പ്രസിഡണ്ട് കെ വി അജു അധ്യക്ഷനായി. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പഞ്ചായ അംഗം കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍ വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ പ്രകാശ് കാണി, സുബൈര്‍ കൊളക്കാടന്‍, സുരേഷ്് ബാബു, സെക്രട്ടറി ജെറില്‍ ജോര്‍ജ്, ട്രഷറര്‍ ആന്റണിി ദേവസ്യ,ബിനു കെ ആന്റണി, ഡോക്ടര്‍ വിശ്വനാഥ്, വര്‍ഗീസ് കാടായം, ജോര്‍ജ്ജുകുട്ടി വാളുവെട്ടിക്കല്‍, ഷാജി ജേക്കബ്, സണ്ണി കുറ്റിമാക്കല്‍, വി. ജെ പോള്‍, ഷാജി നീലിയറ, ശശീന്ദ്രന്‍ കോലോത്ത്, കെ സി മാത്യു, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലയണ്‍സ് ക്ലബ് കേളകം ചാപ്റ്ററിന് കീഴില്‍ 400 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ അഞ്ച് ലക്ഷം രൂപ വീതം മുടക്കി 8 വീടുകളാണ് നിര്‍മിക്കുന്നത്. ജോര്‍ജുകുട്ടി വാളു വെട്ടിക്കല്‍, പൈലി വാത്യാട്ട് എന്നിവര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നത്.