കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം നല്‍കി ദേശീയ ജനറല്‍ സെക്രട്ടറി

0 262

കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം നല്‍കി ദേശീയ ജനറല്‍ സെക്രട്ടറി

കൃഷ്ണഗിരി: കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപി അംഗത്വം സ്വീകരിച്ചു. 2004ല്‍ പോലീസ് വെടിവെയ്പ്പിലാണ് കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്‍ കൊല്ലപ്പെട്ടത്. മകള്‍ അഭിഭാഷകയായ വിദ്യാറാണി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ മുരളീധര്‍ റാവുവില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തമിഴ്‌നാട് അതിര്‍ത്തിയായ കൃഷ്ണഗിരിയില്‍ വെച്ചാണ് വിദ്യാറാണി ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിദ്യാറാണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അച്ഛന്‍റെ ആഗ്രഹം ജനങ്ങള്‍ക്ക് സേവനം ചെയ്യുക എന്നതായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചത് തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു എന്നും വിദ്യാറാണി പറഞ്ഞു.
പഠനത്തിന് ശേഷം സന്നദ്ധസേവകയായി പ്രവര്‍ത്തിക്കുകയായിരുന്നു വിദ്യാറാണി. രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാനാണ് ബിജെപിയില്‍ ചേരുന്നതെന്നും വിദ്യാറാണി മാധ്യമങ്ങളോട് പ്രതികരിച്ചു. വീരപ്പന് വിദ്യാലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്.

Get real time updates directly on you device, subscribe now.