കൗതുകമുണർത്തി ചെട്ടിയാംപറമ്പ് ഗവ: യു.പി സ്കൂളിലെ തെങ്ങിൻ മടലുകൊണ്ടുണ്ടാക്കിയ കൂറ്റൻ ശില്പം

0 562

കേളകം: ചെട്ടിയാംപറമ്പ് ഗവ: യു.പി സ്കൂൾ വാർഷികത്തിന്റെ മുന്നോടിയായി സ്കൂളിൻറെ കവാടത്തിൽ സ്ഥാപിച്ച തെങ്ങിൻ മടലുകൊണ്ടുണ്ടാക്കിയ കൂറ്റൻ ശില്പം കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമാകുന്നു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് മടലുകൊണ്ട് മനോഹരമായ ഈ ശില്പം തീർത്തത്.
സ്കൂളിൻറെ 62 മത് വാർഷികം മാർച്ച് 3 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ വിവിധ പരിപാടികളോടുകൂടി നടത്തുവാൻ തീരുമാനിച്ചു. വാർഷിക സമ്മേളനം പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.റ്റി അനീഷ്, മഴവിൽ മനോരമ സൂപ്പർ 4 ഫ്രെയിം മാസ്റ്റർ അനുഗ്രഹ് കണ്ണൂർ എന്നിവർ പങ്കെടുക്കും.