മൂന്നര ഏക്കറിൽ നെൽകൃഷിയിറക്കി കയ്യൂർ സർവീസ് സഹകരണ ബാങ്ക്

0 357

മൂന്നര ഏക്കറിൽ നെൽകൃഷിയിറക്കി കയ്യൂർ സർവീസ് സഹകരണ ബാങ്ക്

കാർഷിക മേഖലയിൽ മെച്ചപ്പെട്ട വിലകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് കയ്യൂർ സർവീസ്സ് സഹകരണ ബാങ്കും.
മെച്ചപ്പെട്ട വിളവ് എന്ന ആശയത്തിൽ മൂന്നര ഏക്കർ സ്ഥലത്താണ് കയ്യൂർ സർവീസ് സഹകരണ ബാങ്കിനെ നേതൃത്വത്തിൽ ബാങ്ക് സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് നെൽകൃഷി ആരംഭിച്ചിരിക്കുന്നത് കയ്യൂർ ചീമേനി പഞ്ചായത്തിൽ ആണ് നാട്യോത്സവം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ടി വി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഇൻസ്പെക്ടർ ജ്യോതിഷൻ, ബാങ്ക് സെക്രട്ടറി പി പി ഗോവിന്ദൻ, ബാങ്ക് വൈസ് പ്രസിഡന്റ് ചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.