കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി; 12 വയസുകാരന് ദാരുണാന്ത്യം

0 264

 

 

മലപ്പുറം: മലപ്പുറം അരീക്കോടില്‍ 12 വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി അരീക്കോട് ഊര്‍ങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്റെ മകന്‍ ഇംതിഷാന്‍ ആണ് മരിച്ചത്.

കളിക്കുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു