നല്ല അയല്‍കാരനായി കെ സി വൈ എം പ്രവര്‍ത്തകര്‍

0 549

നല്ല അയല്‍കാരനായി കെ സി വൈ എം പ്രവര്‍ത്തകര്‍

നല്ല അയല്‍കാരനായി കെ സി വൈ എം പ്രവര്‍ത്തകര്‍. കോവിഡ് ബാധിച്ച് മരിച്ച ശിവദാസന്‍ വൈദ്യരെയാണ് കെ സി വൈ എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്.
കല്ലോടി മേഖലയിലെ, തൊണ്ടര്‍നാട് പഞ്ചായത്തിലെ, നീലോം എന്ന സ്ഥലത്ത് മരിച്ച ശിവാദസന്‍ വൈദ്യര്‍ ശ്രീകൃഷ്ണവിലാസം(74) എന്ന ആളുടെ മൃതാസസ്‌കാര ചടങ്ങുകള്‍ ആണ് കെ സി വൈ എം സമരിന്റസ് കല്ലോടി മേഖല ഭാരവാഹികളുടെ നേതൃത്വത്തില്‍ സംസ്‌ക്കരിച്ചത്.ഫാ ടിബിന്‍ ചക്കുളത്തില്‍ . കെ സി വൈ എം കല്ലോടി മേഖല പ്രസിഡന്റ് ലിബിന്‍ മേപ്പുറത്ത്,അനൂബ് മൂലായില്‍ ,ഷാജി നാക്കുഴിക്കാട്ടില്‍,ജോണ്‍സണ്‍,ജോജി,ലിന്റോ, എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.