ആദിവാസി കുടുംബങ്ങൾക്ക് മാസ്ക്ക് വിതരണവുമായി KCYM ചുങ്കക്കുന്ന് മേഖല

0 356

ആദിവാസി കുടുംബങ്ങൾക്ക്
മാസ്ക്ക് വിതരണവുമായി KCYM ചുങ്കക്കുന്ന് മേഖല

ചുങ്കക്കുന്ന്: കേവിഡ് – 19 പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ പുറം ലോകവുമായി ബസപ്പെടേണ്ടിവരുമ്പോൾ മാസ്ക് ധരിക്കേണ്ടത് ഓരോ ആളുടെയും കുടുംബത്തിന്റെയും മാത്രമല്ല പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. ഈ ഒരു സാഹചര്യത്തെ നിലനിർത്തി കൊണ്ട് KCYM മാനന്തവാടി രൂപതയുടെ ഒരു ലക്ഷം മാസ്ക് ആദിവാസി കുടുംബഗങ്ങൾക്ക് എന്ന പദ്ധതി അനുസരിച്ച് മാനന്തവാടി രൂപത മാത്യ വേദിയുടെയും സഹകരണത്തോടെ KCYM ചുങ്കക്കുന്ന് മേഖല കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പൂടകത്തിന് മേഖല ഡയറക്ടർ റവ ഫാ വിൻസെന്റ് കളപ്പുരയിൽ കൈമാറി. കൊട്ടിയൂർ , കണിച്ചാർ പരിധിയിലെ കോളനികളിൽ ആണ് മാസ്കുകൾ വിതരണം ചെയുന്നത്. KCYM മാനന്തവാടി രൂപത കോഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ, മേഖല പ്രസിഡന്റ് ബിനീഷ് മഠത്തിൽ , ജോഷൽ ഇന്തുക്കൽ, സി. നോയൽ SABS , വിമൽ കൊച്ചുപുരയ്ക്കൽ , ബ്ലെസ്സൺ കട്ടികുന്നേൽ , ഷെറിൻ ബ്ലെസ്സൺ , അലൻന്റിന മണിയകാട്ടിൽ , അഭിഷേക് തെക്കേകുളം, ആഷിൻ വള്ളിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.