ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹം-കെ.സി.വൈ.എം

0 418

ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹം-കെ.സി.വൈ.എം

കണ്ണൂർ -മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ സാമൂഹികപ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത നടപടി അപലനീയമാണെന്ന്
കെ.സി.വൈ.എം-എസ്.എം.വൈ.എം തലശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് എൺപത്തിമൂന്നു വയസ്സുകാരനും രോഗിയുമായ ഫാ.സ്റ്റാൻ സാമിയെ ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. വർഷങ്ങളായി ജാർഖണ്ഡിൽ പ്രവർത്തിക്കുന്ന അദ്ദേഹം, ആദിവാസിജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണസമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായിരുന്ന വ്യക്തിയാണ്.ഫാ. സ്റ്റാൻ സാമിയെ എത്രയും വേഗം മോചിപ്പിക്കുവാനുള്ള നടപടി സംസ്ഥാന – ദേശീയ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും കെ. സി. വൈ. എം തലശ്ശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു.വീഡിയോ കോൺഫറൻസ് മുഖേന ചേർന്ന യോഗത്തിൽ കെ. സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ വിപിൻ മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ,നീന പറപ്പള്ളി,ടോണി ജോസഫ്, സനീഷ് പാറയിൽ, ജിതിൻ മുടപ്പാലയിൽ, എബിൻ കുമ്പുക്കൽ, ജിൻസ് മാമ്പുഴക്കൽ,സി. പ്രീതി മരിയ, ഐശ്വര്യ കുറമുട്ടം, ചിഞ്ചു വട്ടപ്പാറ എന്നിവർ പങ്കെടുത്തു.