കോവിഡ് പ്രതിരോധം: പൊതുജനങ്ങള്‍ക്ക് ജില്ലാതല ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും സംവദിക്കാം; ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

0 613

കോവിഡ് പ്രതിരോധം: പൊതുജനങ്ങള്‍ക്ക് ജില്ലാതല ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും സംവദിക്കാം; ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

വയനാട് ജില്ലയുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് കോവിഡ്  -19 വ്യാപനം സംബന്ധിച്ച് പൊതുസമൂഹത്തിന്റെ ശബ്ദം കൂടി കേള്‍ക്കാന്‍ ജില്ലാ ഭരണകേന്ദ്രം അവസരമൊരുക്കുന്നു. ഒക്ടോബര്‍ 3 ന് ശനിയാഴ്ച രാവിലെ 11.00 മുതല്‍ 1.00 മണിവരെയാണ് പരിപാടി. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, എം.എല്‍.എ. മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ട്രൈബല്‍ നേതാക്കള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉള്ളവരുമായി സംവദിക്കാം. ഓണ്‍ലൈന്‍ ആയി നടത്തുന്ന വര്‍ക്ക്‌ഷോപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 85 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ജില്ലാ വെബ് സൈറ്റില്‍ (www.wayanad.gov.in) ലഭ്യമായ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഇന്നത്തെ അപകട സാഹചര്യത്തില്‍ കോവിഡ് സമൂഹ വ്യാപന ഭീഷണി ഒഴിവാക്കുന്നതിനും വീടുകളിലും ജോലിസ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ പുലര്‍ത്തേണ്ട ജാഗ്രതയും കരുതലും, കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ രീതികള്‍, മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവരും തിരിച്ച് വരുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പൊതുജനങ്ങള്‍ പൊതുവായി സ്വീകരിക്കേണ്ട മുന്‍കരുതലും സാമൂഹിക ഉത്തരവാദിത്വവും മുതലായ വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാനു സാമൂഹ്യസഹകരണം ഉറപ്പാക്കാനുമാണ് പരിപാടി.