കീഴ്പള്ളി വൈസ് മെൻ ഇന്റർനാഷണൽ ക്ലബ് സ്വാതന്ത്ര ദിനാഘോഷം നടത്തി

0 131

 

കീഴ്പള്ളി:കീഴ്പള്ളി വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ
രാജ്യത്തിന്റെ 77-ആം സ്വാതന്ത്ര്യതിനാഘോഷം എടൂർ വികാസ് ഭവനിൽ വെച്ച് നടത്തി. ഇരിട്ടി ബ്ലോക്ക്‌ പ്രസിഡന്റ്‌ വേലായുധൻ പതാക ഉയർത്തി ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേഷ്, ക്ലബ്‌ പ്രസിഡന്റ്‌ ജൂബി, പാറ്റാനി,റീജിനൽ ഡയറക്ടർ മൈക്കിൾ കെ മൈക്കിൾ,മദർ സുപ്പീരിയർ സിസ്റ്റർ ജെസ്സി തെരേസ, സിസ്റ്റർ നമിത,മാത്യുകുട്ടി പന്തപ്ലാക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അനിൽ തോമസ്, ജോർജ് മാത്യു,സാബു കുര്യാക്കോസ്,പി വി സണ്ണി, സി ഡി ജോസ്, മാത്യു കെ എം, ഷൈനി ജൂബി, ഷീബ അനിൽ എന്നിവർ നേതൃത്വം നൽകി.തുടർന്ന് വികാസ് ഭവനിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.