വക്കീൽവേഷത്തിൽ കീർത്തിയും ടൊവിനോയും; വാശിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവെച്ച് പ്രമുഖർ

0 339

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇരുവരുടെയും വക്കീല്‍ വേഷത്തിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍ തുടങ്ങി പ്രമുഖരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മലയാളത്തില്‍ നിന്ന് അവിശ്വസനീയമായ മറ്റൊരു ചിത്രംകൂടിയെത്തുന്നുവെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് ബച്ചന്‍ കുറിച്ചത്. ഒപ്പം മുഴുവന്‍ ടീമിനും ആശംസകളും താരം നേര്‍ന്നു. വളരെ കഴിവുള്ളവരാണ് സിനിമയുടെ ഭാഗമാകുന്നതെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നുമാണ് സാമന്ത പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. മോഹന്‍ലാല്‍, മഞ‌്ജു വാര്യര്‍, എ.ആര്‍ റഹ്മാന്‍ തുടങ്ങിയവരും ടീം ‘വാശി’ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു.

നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ‘വാശി’, ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്ന ചിത്രത്തില്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.