കീഴൂർ മഹാദേവക്ഷേത്രകവാട നിർമ്മാണം -ഫണ്ട് കൈമാറി

0 105

 

 

ഇരിട്ടി : തുളസി മലബാർ ഹോസ്പിറ്റൽ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഡോ. തുളസീദാസിന്റെ ഓർമ്മക്കായി അദ്ദേഹത്തിൻറെ മകൻ അഭിഷേക് ശ്യാം സമർപ്പിക്കുന്ന കീഴൂർ മഹാദേവക്ഷേത്രകവാടത്തിന്റെ നിർമ്മാണത്തിനായുള്ള ഫണ്ട് കൈമാറ്റം ക്ഷേത്രമുറ്റത്ത് വെച്ച് നടന്നു. അഭിഷേകിൽ നിന്നും ക്ഷേത്രം തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് ഫണ്ട് ഏറ്റുവാങ്ങി ശില്പി ജോജു പുന്നാടിന് കൈമാറി. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ, വൈസ് പ്രസിഡന്റ് എം. പ്രതാപൻ, സിക്രട്ടറി കെ. ഇ. നാരായണൻ , മാതൃസമിതി പ്രസിഡന്റ് എ. പത്മാക്ഷി രവീന്ദ്രൻ, കെ.ഇ. കമലകുമാരി, എം. സുരേഷ് ബാബു, പി. ഹരീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Get real time updates directly on you device, subscribe now.