ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ശിവായദവിന്റെ സ്വപ്നം സാക്ഷാൽക്കരിച്ച് ; ഡി.വൈ.എഫ്.ഐ.

0 989

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ശിവായദവിന്റെ സ്വപ്നം സാക്ഷാൽക്കരിച്ച് ; ഡി.വൈ.എഫ്.ഐ.

കേളകം : പിറന്നാൾ ദിനത്തിൽ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക കഴിഞ്ഞ ദിവസമാണ് ദിവസമാണ് മഞ്ഞളാംപുറം യു.പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ശിവയാദവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് . അമ്മയൊടൊപ്പം പഞ്ചായത്ത് ഓഫീസിൽ എത്തിയ ശിവയാദവ് പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ്റെ കൈയ്യിൽ നേരിട്ടാണ് താൻ സ്വരൂപിച്ച തുക ഏൽപ്പിച്ചത് .
ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ കേളകം മേഖല കമ്മിറ്റി ബുധനാഴ്ച വൈകിട്ട് ശിവയാദവിനെ വീട്ടിലേക്ക് സൈക്കിളുമായി എത്തുകയായിരുന്നു. ഇത്തരത്തിലുള്ള കുട്ടികൾ സമൂഹത്തിന് മാതൃകയാണെന്നും , പ്രോത്സാഹിക്കപെടേണ്ടവരാണെന്നും ഡി.വൈ.എഫ്.വെ മേഖല സെക്രട്ടറി സിവി ധനേഷ് പറഞ്ഞു .

പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ , സിവി ധനേഷ് , ഷിജോ പടയാട്ടി , അഭിജിത്ത് , അനൂപ് സിവി എന്നിവരാണ് സൈക്കിളുമായി ശിവയാദവിനെ തേടിയെത്തിയത് .