കേളകം ഗ്രാമപഞ്ചായത്ത് നീർത്തട നടത്തം സംഘടിപ്പിച്ചു

0 331

കേളകം: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജലാഞ്ജലി നീരുറവ് പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത് നീർത്തട നടത്തം സംഘടിപ്പിച്ചു. നീർത്തട നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്  നിർവഹിച്ചു. വാർഡ് മെമ്പർ അഡ്വ.ബിജു ചാക്കോ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുനിത രാജു, ബി ഡി ഒ സജീവൻ, കൃഷി ഓഫീസർ കെ ജി സുനിൽ, തൊഴിലുറപ്പ് എ ഇ അഞ്ജുഷ ഷാജി, വി ഇ ഒ പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.