കേളകം ഗ്രാമപഞ്ചായത്ത് അയൽക്കൂട്ട അംഗങ്ങൾക്കുള്ള ന്യൂനപക്ഷ ലോൺ വിതരണോദ്ഘാടനം സംഘടിപ്പിച്ചു

0 537

കേളകം: കേളകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പിന്നോക്ക കോർപ്പറേഷൻ അനുവദിച്ച ന്യൂനപക്ഷ ലോൺ വിതരണോദ്ഘാടനം സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമൺ പരിപാടി ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നോക്ക വികസന കോർപ്പറേഷൻ തലശ്ശേരി മാനേജർ
അനീറ്റ് പദ്ധതി വിശദീകരണം നടത്തി.

കേളകം സി.ഡി.എസ് ചാർജ് ഓഫീസർ എസി അനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കൂറ്റ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, വാർഡ് മെമ്പർമാരായ ബിജു ചാക്കോ, ഷിജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.