കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

0 3,168

കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

കേളകം: കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ 1, 13, 7 വാര്‍ഡുകളിലെ കിറ്റ് വിതരണം ചെയ്തു.  സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാര്‍കുളം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ലിസി ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ജോസഫ് നടപ്പുറം, പഞ്ചായത്ത് അംഗങ്ങളായ ജോയി വേളുപുഴ, ശാന്താ രാമചന്ദ്രന്‍, കുഞ്ഞുമോന്‍ കണിയാംഞാലില്‍, മണ്ഡലം വൈസ് പ്രസിഡണ്ട് ജോസ് വാത്യാട്ട്, ജോണി നെല്ലിമല, ബിന്റോ സി കറുകയില്‍, വില്‍സണ്‍ കൊച്ചുപുര തുടങ്ങിയവര്‍ സംബന്ധിച്ചു.