‘ഉണർവ് -22’; മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കൺവെൻഷൻ നടത്തി

0 529

കേളകം: മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഉണർവ് -22 കൺവെൻഷൻ നടത്തി. അടക്കാത്തോട് വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ്. പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് കബീർ അധ്യക്ഷനായി. വനിത ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.പി സാജിദ  മുഖ്യപ്രഭാഷണം നടത്തി. സീതി സാഹിബ് അക്കാദമിയ പാഠശാല ക്ലാസ് അവതരണം എം.എസ്.എഫ് സംസ്ഥാന വിങ് കൺവീനർ ഇജാസ് ആറളം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് സമീർ പുന്നാട്, മണ്ഡലം വനിതാ ലീഗ് സെക്രട്ടറി എൻ.കെ നൂർജഹാൻ , മണ്ഡലം സെക്രട്ടറി എൻ കെ ശറഫു, മുസ്‌ലിം ലീഗ് കേളകം പഞ്ചായത്ത് സെക്രട്ടറി കെ.കെ ഫൈസൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം യൂസഫ്, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇ.അബ്ദുറഹിമാൻ, മുൻ പഞ്ചായത്ത് മെമ്പർ കെ എം അലി, എം.എസ്.എഫ് മണ്ഡലം ട്രഷറർ പി.കെ. ആഷിഫ്, പി.എ സലാം തുടങ്ങിയവർ സംസാരിച്ചു.

 

Get real time updates directly on you device, subscribe now.