വെളിച്ചം പകർന്ന് പഠന സൗകര്യമൊരുക്കി

0 421

വെളിച്ചം പകർന്ന് പഠന സൗകര്യമൊരുക്കി

അടയ്ക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ ഒൻപതാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് വീട്ടിൽ വൈദ്യുതി എത്തിച്ചു നൽകി. കരിയം കാപ്പിൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് വീട്ടിൽ വൈദ്യുതി എത്താത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതു മനസിലാക്കി അധ്യാപകർ, കേളകം ഗ്രാമ പഞ്ചായത്ത് ,വില്ലേജ് അധികൃതരുടെയും, കേളകം KSEB ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ വീട്ടിൽ വൈദ്യുതി എത്തിക്കുന്നതിന് നേതൃത്വം നൽകുകയായിരുന്നു..
കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മൈഥിലി രമണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അഷ്റഫ് കുഴിക്കരക്കാട്ടിൽ, KSEB സബ് എഞ്ചിനീയർ ജോൺ വർഗ്ഗീസ് .ഹെഡ്മിസ്ട്രസ് ജാക്വിലിൻ കെ.ജെ ,
ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ്,
P TA പ്രസിഡൻ്റ് സാബു പാറയ്ക്കൽ,
MPTA പ്രസിഡൻ്റ് ജിൻസി തട്ടാരടിയിൽ എന്നിവർ പ0ന സൗകര്യത്തിൻ്റെ ഭാഗമായി ടെലിവിഷൻ കൈമാറി.
KSEB ഉദ്യോഗസ്ഥരായ പ്രേംകുമാർ, സന്തോഷ്, അധ്യാപകർ എന്നിവർ സംബന്ധിച്ചു.