കേളകം ഗ്രാമ പഞ്ചായത്തിൽ കോൾ സെൻറർ ഞാറ്റുവേല ചന്ത മെയ് 22 മുതൽ 29 വരെ (ഞായർ ഒഴിവ്) കേളകം കൃഷി ഭവനിൽ

0 764

🛑 കേളകം ഗ്രാമ പഞ്ചായത്തിൽ കോൾ സെൻറർ ഞാറ്റുവേല ചന്ത മെയ് 22 മുതൽ 29 വരെ (ഞായർ ഒഴിവ്) കേളകം കൃഷി ഭവനിൽ
🛑

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തും കേളകം കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കോൾ സെൻറർ ഞാറ്റുവേല ചന്ത മെയ് 22 മുതൽ 29 വരെ (ഞായർ ഒഴിവ്) കേളകം കൃഷി ഭവനിൽ നടക്കും.

ലോക്ക്ഡൗൺ സാഹചര്യത്തിൽ കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും കോൾ സെൻറർ വഴിയോ വാട്സ്ആപ്പ് വഴിയോ ഓർഡർ നൽകാം.(ഓർഡർ നൽകേണ്ട നമ്പർ
🔰 📞 9947420837, 9526632203
(Format: നിങ്ങളുടെ പേര്, വീട്ടുപേര്, ആവശ്യമുള്ള തോത് )

ഓർഡർ സ്വീകരിച്ചതിൻ്റെ തെളിവായി ടോക്കൺ നമ്പറും , ഉൽപ്പന്നങ്ങൾ കൈപ്പറ്റേണ്ട തീയതിയും കർഷകർക്ക് മറുപടിയായി ലഭിക്കും

ഉൽപ്പന്നങ്ങൾ കൈപ്പറ്റേണ്ട തിയതിയിൽ കൃഷിഭവനിൽ നേരിട്ടെത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഞാറ്റുവേല ചന്ത പ്രയോജനപ്പെടുത്താം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ചെറിയ ഫീസ് ഈടാക്കി കൊണ്ട് ഹോം ഡെലിവറിയും ഉണ്ടായിരിക്കും.

മെയ് 22 മുതൽ 27 വരെ കാലയളവിൽ രാവിലെ
10.30 മുതൽ വൈകു. 4.30 വരെയുള്ള സമയം (ഞായർ ഒഴിവ്) കർഷകർക്ക് ഓർഡർ നൽകാവുന്നതാണ്.

🍈 ലഭ്യമായവയുടെ പട്ടിക ചുവടെ ചേർക്കുന്നു ⤵️ 🍈

എ)വിത്തുകൾ

1. കരനെല്ല് (ജ്യോതി) -42/Rs

2. ചോളം – 220 Rs/Kg

3. എള്ള് – 140 Rs/Kg

4. കുറ്റിപ്പയർ – 280Rs/Kg

5. പച്ചക്കറി വിത്ത് – 10 Rs/
ഒരു പായ്ക്കറ്റിന് (പാവൽ
ഒഴികെ)

ബി) കിഴങ്ങുവർഗ്ഗങ്ങൾ

1. ചേന – 35 Rs / kg

2. ഇഞ്ചി – 62 Rs/ Kg

3. ഇഞ്ചി(ചുക്കിന്) -80 Rs/kg

4. മഞ്ഞൾ – 35 Rs/kg

സി )വാഴക്കന്ന്

1. നേന്ത്രൻ – 15 Rs/കന്ന്

2. പൂവൻ – 17 Rs/കന്ന്

3.ഞാലിപ്പൂവൻ 15 Rs/കന്ന്

4. മൈസൂർപൂവൻ -16 Rs

ഡി) നാണ്യവിളകൾ

1 .കശുമാവ് – 45 Rs/തൈ (മാടക്കത്തറ -2 ,ധന, പ്രിയങ്ക )

2. ഗ്രാഫ്റ്റ് കുരുമുളക് 40 Rs/തൈ

ഇ) പഴവർഗങ്ങൾ

1. തേൻവരിക്ക, മുട്ടൻ വരിക്ക, ഉണ്ടച്ചക്ക
150 Rs/ ഒന്നിന്

2. മാവ് (മല്ലിക, നീലം, H-154,
പേരക്ക മാങ്ങ
150 Rs/ ഒന്നിന്

3. സപ്പോർട്ട( ഗ്രാഫ്റ്റ് ) –
150/Rs ഒന്നിന്

4. റംബൂട്ടാൻ – 250/Rs
ഒന്നിന്

മെയ്‌ 22 മുതൽ 29 വരെ
ഓർഡർ നൽകാവുന്നതാണ്

NB: _കർഷകർ ശ്രദ്ധിക്കേണ്ടത്‌ – വാട്ട്സ്ആപ് മുഖേന ഓർഡർ നൽകുമ്പോൾ നടീൽ വസ്തുക്കളുടെ കോഡ് ഉപയോഗിക്കാം