അതിത്ഥി തൊഴിലാളികൾ ഭക്ഷണമന്വേഷിച്ച് കേളകം പോലീസ് സ്റ്റേഷനിലെത്തി.

0 1,174

അതിത്ഥി തൊഴിലാളികൾ ഭക്ഷണമന്വേഷിച്ച് കേളകം പോലീസ് സ്റ്റേഷനിലെത്തി.

കേളകം: കേളകം സാൻജോസ് പള്ളിക്ക് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികൾ ഭക്ഷണം അന്വേഷിച്ച് കേളകം പോലീസ് സ്റ്റേഷനിലെത്തി. കൈയിൽ കരുതിയിരുന്ന അരിയും മറ്റ് സാധനങ്ങളും തീർന്നതോടെയാണ് ഇവർ താമസ സ്ഥലം വിട്ട് ഭക്ഷണം അന്വോഷിച്ചിറങ്ങിയത്. കേളകം പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയ ഇവർ വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐമാരായ എം കെ .കൃഷ്ണൻ ബി.ബി അബ്ദു റഹ്മാൻ , സി പി ഒ നിഷ എന്നിവരോടാണ് തങ്ങളുടെ പട്ടണിയുടെ കാര്യം അവതരിപ്പിച്ചത്. ഉടൻ പഞ്ചായത്ത് അധികൃതരുമായി ബന്ധപെടുകയും പഞ്ചായത്തിൽ എത്തി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മൈഥലി രമണൻ്റെ നേതൃത്വത്തിൽ അരിയും മറ്റ് പല വെഞ്ജനങ്ങളും എത്തിച്ചു. നല്കി . പ്ലാസ്റ്ററിംഗ് ജോലിക്കാരായ ഇവർ ലേക്ക് ഡൗൺ ആരംഭിച്ചതോടെ ജോലിയില്ലാതെ വാടക വീട്ടിൽ കഴിയുകയാണ്.