കേളകത്ത് പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട 20 ഓളം പേര്‍ നിരീക്ഷണത്തില്‍

0 2,059

കേളകത്ത് പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട 20 ഓളം പേര്‍ നിരീക്ഷണത്തില്‍

 

കേളകം മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്ത് സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്നു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചായിരുന്നു യോഗം ചര്‍ച്ച ചെയ്തത്.കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട 20 ഓളം പേരെ വീടുകളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.കൂടാതെ 9,10,12,13 വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.കോവിഡ്  സ്ഥിരീകരിച്ച ആളുടെ കുടുംബാംഗങ്ങളുടെ ശ്രവം പരിശോധിക്കാന്‍ ഡി എം ഒ യോട് ആവശ്യപ്പെടുന്നതിനും വാര്‍ഡ് തല സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്ന് മറ്റ് സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.ആളുകള്‍ ടൗണിലേക്കിറങ്ങുന്നത് തടയുന്നതിനായി അവശ്യസാധങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു.സെക്കന്‍ഡറി കോണ്‍ടാക്റ്റില്‍ 60 ഓളം പേര്‍ ഉണ്ടാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.മാനന്തവാടിയില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ച ആളുടെ ശ്രവം പരിശോധനക്ക് അയച്ച വിവരം പഞ്ചായത്തിനെയോ ,ആരോഗ്യ വകുപ്പിനെയോ അറിയിച്ചിരുന്നില്ലെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.