കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

0 628

കേളകം : ബി ജെ പി സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തുക ,കാർഷിക സമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കർഷക- കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു. സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.പി.ജി.സന്തോഷ് അധ്യക്ഷത വഹിച്ചു . കെ.എം.ജോർജ്, കെ ജി വിജയപ്രസാദ്, പി.കെ.മോഹനൻ, വി പി ബിജു, കെ.പി.ഷാജി എന്നിവർ പ്രസംഗിച്ചു. പ്രചരണത്തിൻ്റെ ഭാഗമായി മാർച്ച് 29 ന് മേഖല തല കാൽനട ജാഥ നടത്തുവാൻ തീരുമാനിച്ചു.