വിഷരഹിത ജൈവ പച്ചക്കറിത്തോട്ടം സന്ദർശിച്ച് കേളകം സെൻറ് തോമസ് ഹൈസ്കൂൾ എസ്. പി.സി വിദ്യാർത്ഥികൾ .

0 444

കേളകം: വിഷരഹിത ജൈവ പച്ചക്കറിത്തോട്ടം സന്ദർശിച്ച് കേളകം സെൻറ് തോമസ് ഹൈസ്കൂൾ എസ്. പി.സി വിദ്യാർത്ഥികൾ . ആധുനിക കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ച് തികച്ചും ജൈവരീതിയിൽ പച്ചക്കറി കൃഷി നടത്തുന്നത് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൈരളി കിസാൻ പ്രൊഡ്യൂസർ കമ്പിനി യുടെ നിർദേശ പ്രകാരം രൂപികരിച്ച കേളകം എഫ്.ഐ.ജിയാണ്.
വിദ്യാർത്ഥികളെ കൃഷിയിലേക്ക് താൽപര്യമുള്ളവരാക്കുന്നതിനും ജൈവ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പഠന സന്ദർശന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികളാണ് പഠന പരിപാടിക്കായി കൃഷിഞ്ഞോട്ടം സന്ദർശിച്ചത്. എഫ്.ഐ. ജി സെക്രട്ടറി വ്യാസ് ഷാ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് തെങ്ങുംപള്ളി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കർഷക സംഘം കേളകം വില്ലേജ് പ്രസിഡന്റ് പി.കെ.മോഹനൻ മാസ്റ്റർ, ജോബി മാസ്റ്റർ . വിജയപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ജൈവകർഷക വിദഗ്ദൻ ഷാജി ആലനാൽ വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ് നടത്തി.
ജൈവകർഷകൻ ശശി പുത്തൻ പുരയിൽ കൃഷിയനുഭവങ്ങൾ വിശദീകരിച്ചു പരിപാടിയിൽ വിവിധ കർഷകരും പങ്കെടുത്തു.