കേളകം ടൗണിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

0 1,236

കേളകം ടൗണിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

കോവിഡ് വ്യാപനത്തിന്റെ
പശ്ചാത്തലത്തിൽ
കേളകം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കും
ഉപഭോക്താക്കൾക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു.ഇന്നലെ (12-06-2020)പഞ്ചായത്ത് ഓഫീസിൽ ചേർന്ന പഞ്ചായത്ത് അധികൃതരുടെയും
വ്യാപാരി പ്രതിനിധികളുടെയും
ഹെൽത്ത് പ്രതിനിധികളുടെയും പോലീസിനെയും സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഉണ്ടായത്

▪️കടകളിൽ വരുന്ന ഉപഭോക്താക്കളുടെ പേരും സ്ഥലവും ഫോൺ നമ്പറും പ്രത്യേക ലഡ്ജറിൽ എഴുതി വ്യാപാരികൾ സൂക്ഷിച്ചു വെക്കേണ്ടതാണ്

▪️സാനിറ്റൈസർ കൊടുത്ത് കൈകഴുകാൻ ഉള്ള സംവിധാനങ്ങൾ ചെയ്ത ശേഷം മാത്രമേ ഉപഭോക്താക്കളെ കടകളിൽ പ്രവേശിപ്പി ക്കാവൂ

▪️ഒരേസമയം അഞ്ചിൽ അധികം ഉപഭോക്താക്കളെ കടയിൽ പ്രവേശിപ്പിക്കുവാൻ പാടില്ല

▪️കൂടുതൽ ആളുകൾ കടകളിൽ ഉണ്ടാകുന്നപക്ഷം കടയുടമയ്ക്കെതിരെ
പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുന്നതാണെ
ന്നും അധികൃതർ അറിയിക്കുന്നു.
▪️മെഡിക്കൽ ഷോപ്പുകൾ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ
▪️ടൗണിലെ വ്യാപാര സ്ഥാപങ്ങളുടെ പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാക്കി നേരത്തെ പുതുക്കി നിശ്ചയിച്ചിരുന്നു