നികുതി അടക്കാനെത്തുന്നവരെ വട്ടം കറക്കി കേളകം വില്ലേജ് ഓഫീസ് :

0 636

നികുതി അടക്കാനെത്തുന്നവരെ വട്ടം കറക്കി കേളകം വില്ലേജ് ഓഫീസ് :

നികുതി ദായകരെ വട്ടം കറക്കുന്ന കേളകം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കർഷകർ.ഓൺലൈനിൽ പണമടക്കാനെത്തുന്നവർക്ക് അപ്രൂവൽ വൈകിച്ചും, അക്ഷയ കേന്ദ്രങ്ങളിൽ വേണ്ടി വരുന്ന തിരുത്തലുകൾ പരിഹരിക്കാതെ മടക്കി അയക്കുന്നതും പതിവായതോടെയാണ് നികുതി ദായകർ പരാതിയുമായി രംഗത്തെത്തിയത്.തണ്ടപ്പേർ രേഖപ്പെടുത്തി എത്തുന്നവർക്കാണ് നികുതി അടക്കാൻ കഴിയുന്നത്. ചില നികുതി ശീട്ടുകളിൽ രേഖപ്പെടുത്തിയ സർവ്വെ നമ്പറുകളിലെ ഭൂമിയുടെ അളവുകൾ സംബന്ധിച്ച ഏറ്റക്കുറച്ചിലുകളും ,പോരായ്മകളും തിരുത്തി പരിഹരിക്കേണ്ടത് വില്ലേജ് ഉദ്യോഗസ്ഥരാണ്.ഇത് നടത്താതെ ആഴ്ച്ചയോളം വില്ലേജ് ഒഫീസ് കയറിയിറങ്ങിയവർ പരാതി നൽകിയതോടെയാണ് നികുതി സംബന്ധിച്ച നടപടികൾ അന്ന് തന്നെ പൂർത്തിയാക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്.