കേളകം ടൗണിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐ കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ 3 സ്ഥലങ്ങളിൽ സ്നേഹം ഒരു കുമ്പിൾ എന്ന പേരിൽ കുടിവെള്ളം ഒരുക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.രാജൻ, മെമ്പർമാർ ,ഡി.വൈ.എഫ്.ഐ നേതാക്കൾ പങ്കെടുത്തു. കേളകം ബിന്ദു ജ്വല്ലറിയുടെ സഹകരണത്തോടെ ആണ് കുടിവെള്ളം ഒരുക്കിയത്.