കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി.

0 2,232

കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി.

കേളകം : ദേശീയപാത വികസനത്തിൽ കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകുക, അനധികൃത വഴിയോര കച്ചവടം നിർത്തലാക്കുക, വർദ്ധിപ്പിച്ച ഡി&ഒ ലൈസൻസ് ഫീസ് പിൻവലിക്കുക, ജി എസ് ടി നിയമത്തിലെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പികുക, വാടക നിയന്ത്രണ നിയമം പരിഷ്‌കരിച്ചു നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മണിക്ക് കണ്ണൂർ കലക്ട്രേറ്റിലേക്ക് നടക്കുന്ന വ്യാപാരി മാർച്ചിനും ധർണ്ണയ്ക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കേളകം ടൗണിൽ പ്രകടനം നടത്തി.

യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, ട്രഷറർ സ്റ്റനി സ്ലാവോസ്, മേഖല ജനറൽ സെക്രട്ടറി എം എസ് തങ്കച്ചൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.