മലയോര മേഖലയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് കേരള കേൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മറ്റി

0 1,159

മലയോര മേഖലയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് കേരള കേൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മറ്റി

മലയോര മേഖലയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ അടിയന്തരമായി തുറക്കണമെന്ന് കേരള കേൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. ഒരു മാസത്തിലധികമായി മലയോര മേഖലയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ് . മലയോര മേഖലയിലെ കർഷകരുടെ നാണ്യവിളകൾ വിൽക്കാനാകാതെ കർഷകർ ദുരിതത്തിലാണ്. കശുവണ്ടി സംഭരണം സഹകരണ സംഘങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. മരച്ചീനി ഉൾപ്പെടെയുള്ള തന്നാണ്ട് വിളകൾ കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം മലയോര ജനത ഏറ്റെടുക്കുകയാണ് . എന്നാൽ കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കാണം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരവും, വിലസ്ഥിരതയും ഉറപ്പു തന്നാൽ കേരളത്തിന് ആവശ്യമായ പച്ചക്കറികളും, മറ്റ് തന്നാണ്ട് വിളകളും ഉത്പാദിപ്പിക്കാൻ നമ്മുക്ക് കഴിയും. അടിയന്തരമായി സർക്കാർ ഈ കാര്യങ്ങളിൽ ഇടപെടണമെന്ന് കേരള കോൺഗ്രസ് നേതാക്കളായ തോമസ് ടി. മാലത്ത്, ജോർജുകുട്ടി ഇരുമ്പുകുഴി, ഷൈനി ബ്രിട്ടോ, ജോർജു മാത്യു , ബ്രിട്ടോ ജോസ് തുടങ്ങിയവർ ആവശ്യപെട്ടു.