കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു :പിണറായി വിജയൻ 

0 591

കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു :പിണറായി വിജയൻ 

ലോക്ക്ഡൗൺ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മെയ് 4 വരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നത്. ഇപ്പോഴത് 20 ആയി വർധിച്ചു. പ്രധാനമായും പുറത്ത് നിന്നും വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശാരീരിക അകലം-മാസ്ക് ഉപയോഗം, സമ്പർക്കവിലക്ക്, റിവേഴ്സ് ക്വാറന്റീൻ എന്നീ വഴികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സാധിച്ചത്. ഇവ തുടർന്നാൽ കോവിഡിനെ ഫലപ്രദമായി തടയാൻ സാധിക്കും. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗനിയന്ത്രണനടപടികൾ സ്വീകരികകാൻ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.