നാളെ മുതല്‍ ലോട്ടറി വില്‍പ്പന; നറുക്കെടുപ്പ് ജൂണ്‍ 2ന്; ഉത്തരവിറങ്ങി

0 343

നാളെ മുതല്‍ ലോട്ടറി വില്‍പ്പന; നറുക്കെടുപ്പ് ജൂണ്‍ 2ന്; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പന വ്യാഴാഴ്ച പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ജൂണ്‍ രണ്ടിന് നറുക്കെടുപ്പ് തുടങ്ങും. ജൂണ്‍ 26നാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുക്കുന്നത്. എട്ടുലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരുന്നത്. ഈ ലോട്ടറികളില്‍ നിന്നുള്ള ലാഭം പൂര്‍ണമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

വിറ്റുപോകാത്ത പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്റുമാരില്‍നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 25 ടിക്കറ്റുകള്‍ അടങ്ങിയ ബുക്കായി മാത്രമെ ടിക്കറ്റുകള്‍ തിരിച്ചെടുക്കു. ചില്ലറയായും ടിക്കറ്റുകള്‍ തിരിച്ചെടുക്കില്ല.