കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെള്ളമുണ്ടയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

0 606

വെള്ളമുണ്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വെള്ളമുണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും 75 വയസ്സ്‌ പൂർത്തിയായവരെ ആദരിക്കൽ ചടങ്ങും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.കെ.ഡി.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളിയാൽ,എം ചന്ദ്രൻ മാസ്റ്റർ ,വി.കെ ശ്രീധരൻ,എ.രാജഗോപാൽ, ഇ.കെ ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.