മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയിൽ

0 687

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയിൽ. കേസുകളുടെ മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതി യുഎപിഎ റദ്ദാക്കിയതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.വളയം, കുറ്റ്യാടി സ്റ്റേഷനുകളിലെ കേസുകളിൽ യുഎപിഎ വീണ്ടും ചുമത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

ഈ വര്‍ഷം മാര്‍ച്ചിലാണ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകൾ ഹൈക്കോടതി റദ്ദാക്കിയത്. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. യുഎപിഎയ്‌ക്കൊപ്പം രാജ്യദ്രോഹക്കുറ്റവും രൂപേഷിനെതിരെ ചുമത്തിയിരുന്നു.

തോക്കും മറ്റ് മാരകായുധങ്ങളുമായി നിരോധിത സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നാരോപിച്ച് 2013ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും, 2014ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസും രൂപേഷിനെതിരെ ചുമത്തിയിരുന്നു.

Get real time updates directly on you device, subscribe now.