ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗം ഗൗതം ടി. വിശാലിന് തിരുമേനിയിൽ സ്വീകരണം

0 511

തിരുമേനി: ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗം ഗൗതം വിശാലിനെ തിരുമേനി റെഡ് ഫൈറ്റേഴ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആദരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ വെച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ ആണ് ചെറുപുഴ തിരുമേനി സ്വദേശികൂടിയായ ഗൗതം അടങ്ങിയ ടീം സ്വർണം നേടിയത്. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി വത്സല ഗൗതമിന് ഉപഹാരം നൽകി അനുമോദിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ജോയ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ പി നസീറ പഞ്ചായത്തംഗം കെ എം ഷാജി, ലൈബ്രറി കൗൺസിൽ അംഗം വി എൻ ഗോപി തുടങ്ങിയവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.