ഇളവുകള്‍ തിരുത്തി കേരളം; ബാര്‍ബര്‍ ഷോപ്പും തുറക്കില്ല

0 259

ഇളവുകള്‍ തിരുത്തി കേരളം; ബാര്‍ബര്‍ ഷോപ്പും തുറക്കില്ല

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. ബാര്‍ബര്‍മാര്‍ വീടുകളില്‍ പോയി മുടിവെട്ടണം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാളില്‍ കൂടുതല്‍ പാടില്ല. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് മാറ്റം. വൈകിട്ടോടെ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരും.

കേരളം ലോക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിമര്‍ശിച്ചത്. സംസ്ഥാനം സ്വന്തം നിലയില്‍ കൂടുതല്‍ ഇളവ് നല്‍കി മാര്‍ഗ നിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്തത് ഉടന്‍ തിരുത്തണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്.

ഈ മാസം 15ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം കേരളം ലംഘിച്ചത് അക്കമിട്ട് നിരത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറി ടോം ജോസിന് അയച്ച കത്താണിത്. വര്‍ക്ക്ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണശാലകള്‍, പുസ്തകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനം അനുവദിച്ചത് മാര്‍ഗനിര്‍ദേശത്തിന്‍റെ ലംഘനമാണ്. മുന്‍സിപ്പാലിറ്റി പരിധിയിലെ ചെറുകിട ഇത്തരം വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയത് തെറ്റ്. ഹ്രസ്വദൂര യാത്രകള്‍ അനുവദിച്ചതും ലംഘനമാണ്.

ഇരുചക്ര വാഹന, കാര്‍ യാത്രകള്‍ക്ക് നല്‍കിയ കേന്ദ്ര നിര്‍ദേശവും കേരളം മാറ്റി. ഇരു ചക്രവാഹനത്തില്‍ ഒരാള്‍ക്ക് കൂടി സഞ്ചരിക്കാന്‍ അനുമതി നല്‍കി. മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് ദേശീയ ദുരന്ത നിവാരണ നിയമത്തിന്‍റെ ലംഘനമാണ്. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ടെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇളവുകളെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മനോരമന്യൂസിനോട് പറഞ്ഞു.

വിശദീകരണം ചോദിച്ചിട്ടില്ലെന്ന് വാദിക്കുന്ന ചീഫ് സെക്രട്ടറി പക്ഷെ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി തന്നോട് ഇ മെയില്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചതായി പറയുന്നു.ലോക് ഡൗണ്‍ നിര്‍ദേശങ്ങളുടെ നടപ്പാക്കല്‍, അവശ്യവസ്തുക്കളുടെ ലഭ്യത, ചികില്‍സാ സൗകര്യങ്ങള്‍ എന്നിവ നിരന്തരം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍‌ മന്ത്രാലയതല സമിതി രൂപീകരിച്ചു.

അതേസമയം, ഈ മാസം 15ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം കേരളം ലംഘിച്ചത് അക്കമിട്ട് നിരത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറി ടോം ജോസിന് അയച്ച കത്താണിത്. വര്‍ക്ക്ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണശാലകള്‍, പുസ്തകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനം അനുവദിച്ചത് മാര്‍ഗനിര്‍ദേശത്തിന്‍റെ ലംഘനമാണ്. മുന്‍സിപ്പാലിറ്റി പരിധിയിലെ ചെറുകിട ഇത്തരം വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയത് തെറ്റ്.

ഹ്രസ്വദൂര യാത്രകള്‍ അനുവദിച്ചതും ലംഘനമാണ്. ഇരുചക്ര വാഹന, കാര്‍ യാത്രകള്‍ക്ക് നല്‍കിയ കേന്ദ്ര നിര്‍ദേശവും കേരളം മാറ്റി. ഇരു ചക്രവാഹനത്തില്‍ ഒരാള്‍ക്ക് കൂടി സഞ്ചരിക്കാന്‍ അനുമതി നല്‍കി. മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് ദേശീയ ദുരന്ത നിവാരണ നിയമത്തിന്‍റെ ലംഘനമാണ്. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ടെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇളവുകളെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മനോരമന്യൂസിനോട് പറഞ്ഞു.

വിശദീകരണം ചോദിച്ചിട്ടില്ലെന്ന് വാദിക്കുന്ന ചീഫ് സെക്രട്ടറി പക്ഷെ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി തന്നോട് ഇ മെയില്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചതായി പറയുന്നു.ലോക് ഡൗണ്‍ നിര്‍ദേശങ്ങളുടെ നടപ്പാക്കല്‍, അവശ്യവസ്തുക്കളുടെ ലഭ്യത, ചികില്‍സാ സൗകര്യങ്ങള്‍ എന്നിവ നിരന്തരം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍‌ മന്ത്രാലയതല സമിതി രൂപീകരിച്ചു.