കേരള-തമിഴ്‌നാട് ഗതാഗതം നിര്‍ത്താന്‍ തീരുമാനം
തിരുവനന്തപുരം > കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള- തമിഴ്‌നാട് ഗതാഗതം നിര്‍ത്താന്‍ തീരുമാനം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടില്ലെന്ന് തമിഴ്‌നാട് അറിയിച്ചു. ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒന്‍പത് ചെക്കുപോസ്റ്റുകളും അടച്ചിടും. ഇന്ന് വൈകുന്നേരത്തോട് കൂടി ചെക്കുപോസ്റ്റുകള്‍ അടയ്ക്കാനാണ് തീരുമാനം.
വാളയാര്‍ വഴി അത്യാവശ വാഹനങ്ങള്‍ മാത്രം കടത്തിവിടും. കേരള തമിഴ്നാട് അതിര്‍ത്തികളില്‍ തമിഴ്നാട് സര്‍ക്കാര്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. പരിശോധനയ്‌ക്കുശേഷം തമിഴ്‌നാട് വാഹനങ്ങളില്‍ ആളുകള്‍ക്ക് യാത്ര തുടരാം. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോയമ്പത്തൂരില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഈ നടപടി. കോയമ്പത്തൂര്‍ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.