കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ടി. നസിറുദ്ദീൻ അനുസ്മരണം നടത്തി. എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എംഎൽഎ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, പി.ബാഷിദ്, താവം ബാലകൃഷ്ണൻ, എം.എ കരീം, നോർത്ത് മലബാർ ചേംബർ സെക്രട്ടറി കെ.വി.ഹനീഷ്, രാജൻ തീയ്യറേത്ത്, എം.പി. തിലകൻ, സി.സി.വർഗീസ്, പി.വി.അബ്ദുല്ല, സി.കെ. രാജൻ, എ.സുധാകരൻ, കെ.എസ്.റിയാസ്, വി.പി. പ്രമോദ്, എം.ആർ.നൗഷാദ്, എൻ.വി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.