കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജി എസ് ടി ഇന്റലിജെൻസിന്റെ കൊള്ള അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി

0 348

ജി എസ് ടി ഇന്റലിജെൻസിന്റെ കൊള്ള അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി

കൽപ്പറ്റ: ഓണക്കാലത്ത് ഇ-വേ ബില്ലിലെ സാങ്കേതികത്വം ദുരുപയോഗം ചെയ്ത് വയനാട് ചരക്ക് സേവന നികുതി ഇന്റലിജെൻസ് നടത്തുന്ന പിടിച്ചുപറിയും കൊള്ളയും അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്ന് മറ്റ് ജില്ലകളിൽ നിന്നും പാർസൽ ആയി വരുന്ന സാധനങ്ങൾ, ഉദ്യോഗസ്ഥർ പാർസൽ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്ത് നിസാരമായ കാരണങ്ങൾക്കും വലിയ തുക പിഴ ഇട്ട് ജി.എസ്.ടി ചട്ടങ്ങൾ തന്നെ അട്ടിമറിക്കുകയാണ്. ഇനിയും ആവർത്തിച്ചാൽ ശക്തമായി നേരിടുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ, ഒ.വി.വർഗ്ഗീസ്, ഇ.ഹൈദ്രൂ, ജോജിൻ.ടി. ജോയി, കെ.ഉസ്മാൻ, നൗഷാദ് കാക്കവയൽ എന്നിവർ സംസാരിച്ചു.