കോവിഡ് കാലത്തും തളരാത്ത പോലീസ് സേനയുടെ സേവനത്തെ ആദരിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്

0 211

കോവിഡ് കാലത്തും തളരാത്ത പോലീസ് സേനയുടെ സേവനത്തെ ആദരിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്

കോവിഡ് കാലത്തും തളരാത്ത പോലീസ് സേനയുടെ സേവനത്തെ ആദരിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്.
കോവിഡ് 19 എന്ന മഹാമാരി ജനജീവിതത്തിന്റെ സമസ്തമേഖലയെയും പ്രതികൂലമായി ബാധിക്കുന്ന ഈ സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്നവരാണ് സംസ്ഥാനത്തെ പോലീസുകാർ. ഇത്തരത്തിൽ തങ്ങളുടെ മലയോര മേഖലയെ സംരക്ഷിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പോലീസുകാരെ ആദരിച്ച്‌ സമൂഹത്തിന് വേറിട്ട മാതൃക കാട്ടുകയാണ് വെള്ളരിക്കുണ്ടിലെ വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങൾ.
വെള്ളരിക്കുണ്ട് പോലീസ് സേനയ്ക്കുള്ള ഉപഹാരം വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ജിമ്മി ഇടപ്പാടിയിൽ സർക്കിൾ ഇൻസ്പെക്ടർ എൻ.ഒ സിബി ക്ക് നൽകി.
യൂണിറ്റ് ജനറൽ സെക്രട്ടറി തോമസ് ചെറിയാൻ, മേഖലാ പ്രസിഡണ്ട് കെ എം കേശവൻ നമ്പീശൻ, സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.