കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധ ദിനം ആചരിച്ചു

0 276

 


കൊട്ടിയൂർ : എയ്ഡഡ് വിദ്യഭ്യാസ മേഖലയോടുള്ള സർക്കാരിന്റെ നിഷേധാൽമക നിലപാട് അവസാനിപ്പിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക. ഹയർ സെക്കണ്ടറി ഏകീകരണം ഉപേക്ഷിക്കുക, വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി അദ്ധ്യാപക വിദ്യാർത്ഥി അനുപാതം അട്ടിമറിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വ്യാപകമായി പ്രതിഷേധബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനം ആചരിച്ചു. കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കണ്ടറിയിൽ നടന്ന പ്രതിഷേധ പരിപാടികൾ മാനന്തവാടി രൂപതാ ടീച്ചേഴ്സ് ഗിൽഡ് ജനറൽസിക്രട്ടറി ശ്രീ ടി.ടി. സണ്ണി (HM IJ M HSS) ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രതിനിധി ശ്രീ റിജോയി എം എം , ശ്രീ ഷാജു എം എസ് , ശ്രീമതി ലാലി ജോസഫ് , ശ്രീ റോയി ജോൺ , ശ്രീ സുനീഷ് പി ജോസ് എന്നിവർ പ്രസംഗിച്ചു.