പിളര്‍ന്ന് കേരളാ കൊണ്ഗ്രെസ്സ്;ജോസഫിന്റെ കൂടെ കൂടാന്‍ ജോണി നെല്ലൂര്‍!
കോട്ടയം:വളരും തോറും പിളരുന്ന,പിളരും തോറും വളരുന്ന കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുന്നു.കേരളാ കൊണ്ഗ്രെസ്സ് ജേക്കബ്ബ് ഗ്രൂപ്പാണ് ഇപ്പോള്‍ പിളര്‍പ്പിന് വിധേയമായത്.കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഇരു വിഭാഗങ്ങളും പരസ്പരം പോര്‍വിളിക്കാനും കുറ്റപെടുത്താനും തുടങ്ങി.
പാര്‍ട്ടി നേതാവ് അനൂപ് ജേക്കബ് എംഎല്‍എ കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ആയി തന്നെ മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.അതേ സമയം ജോണി നെല്ലൂര്‍ വിഭാഗം കേരളാ കോണ്‍ഗ്രസ് (എം) ലെ ജോസഫ് വിഭാഗവുമായി ചേരുന്നതിനുള്ള തയ്യാറെടുപ്പിലാണ്,എന്നാല്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നിട്ടില്ലെന്ന നിലപാടിലാണ് അനൂപ് ജേക്കബ്ബ് എംഎല്‍എ.
കേരളാ കോണ്‍ഗ്രസ് (എം) എന്ന് ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും അവകാശപെടുന്നുണ്ട്.ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്)എന്ന് അനൂപ് ജേക്കബ്ബും ,ജോണി നെല്ലൂരും അവകാശ പെടുന്നുണ്ട്.കുട്ടനാട് ഉപതെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള നീക്കങ്ങളാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ നടക്കുന്നത്.
ജോണി നെല്ലൂര്‍ ജോസഫ് വിഭാഗത്തിന് ഒപ്പം ലയിക്കുമ്ബോള്‍ കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ഥിയായി പോലും ജോണി നെല്ലൂരിനെ പരിഗണിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.ഇപ്പോള്‍ തന്നെ യുഡിഎഫില്‍ കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രംഗത്തുണ്ട്.എന്നാല്‍ ഏതെങ്കിലും കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് സീറ്റ് നല്‍കുമോ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമോ എന്നതൊക്കെ അടുത്ത യുഡിഎഫ് യോഗത്തിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂ.