പോയവർ അഞ്ചുപേർ മാത്രം – കേരളാ കോൺഗ്രസ് പിളർന്നിട്ടില്ലെന്ന് ജേക്കബ് ഗ്രൂപ്പ് നേതാക്കൾ

0 121

 

 

ഇരിട്ടി: കേരളാ കോൺഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂരും ഏതാനും നേതാക്കളും കേരളാ കോൺഗ്രസ് വിട്ട് ജോസഫ് വിഭാഗത്തിൽ ചേർന്നത്
പിളർപ്പാണെന്നു പറയാൻ കഴിയില്ലെന്ന് കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 2012 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെയ്‌സി ജേക്കബ് സ്ഥാനാർഥി ആകണമെന്ന് യാതൊരു ചർച്ചയും നടന്നിരുന്നില്ല. മാദ്ധ്യമങ്ങളിലൂടെ വന്ന ചില വാർത്തകൾ ഒഴിച്ചാൽ ജോണി നെല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗമാണ് അനൂപ് ജേക്കബിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ആതീരുമാനം യു ഡി എഫ് അംഗീകരിക്കുകയായിരുന്നു. തിരഞെടുപ്പ്പിലെ റിക്കാർഡ് ഭൂരിപക്ഷം അത് ശരിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ജോണി നെല്ലൂർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കണമെന്നു പറയുകയും ചർച്ചയിൽ പങ്കെടുത്ത സംസ്ഥാന ഭാരവാഹികളിൽ 16 പേരിൽ പതിനൊന്നു പേരും ലയനം വേണ്ടെന്ന് പറയുകയും തങ്ങളുടെ ഐഡന്റിറ്റി നിൽ;അനിർത്തി മുന്നോട്ടുപോകണമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ഭാരവാഹികളായ അഞ്ചുപേർ മാത്രമാണ് ഇപ്പോൾ പാർട്ടിവിട്ടു പുറത്തു പോയിട്ടുള്ളത്. ടി എം ജേക്കബ് എന്ന നേതാവിനെ അംഗീകരിക്കുന്നു വെങ്കിൽ ഇവർ തെറ്റ് തിരുത്തി തിരിച്ചു വരണം.
27 ന് വൈകുന്നേരം 4 മണിക്ക് ഇരിട്ടി മാരാർജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി ലീഡർ അഡ്വ. അനൂപ് ജേക്കബ് എം എൽ എ പങ്കെടുത്തു സംസാരിക്കുമെന്നും പാർട്ടി സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം ജോസ് ചുക്കാനാണി, ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വത്സൻ എത്തിക്കൽ, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗങ്ങളായ മാത്തുക്കുട്ടി പന്തപ്ലാക്കൽ, സജി കാട്ടുവിള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ജെ. മാണി, കെ.വി. വർഗ്ഗീസ് കുളം കുത്തിയിൽ, പ്രമോദ് മട്ടന്നൂർ, ജോയി പീറ്റർ മണിക്കടവ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.