കേരളത്തില്‍ ഈ വര്‍ഷം കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെയെത്തുമെന്ന് കാലാവസ്ഥ വകുപ്പ്.

0 694

കേരളത്തില്‍ ഈ വര്‍ഷം കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെയെത്തുമെന്ന് കാലാവസ്ഥ വകുപ്പ്. രാജ്യത്ത് മണ്‍സൂണ്‍ സമയത്ത് ലഭിക്കുന്ന സാധാരണ തോതിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ എം.മോഹപാട്ര അറിയിച്ചു. കേരളത്തില്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെങ്കിലും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കാലവര്‍ഷമെത്താന്‍ വൈകും. ചെന്നൈ ജൂണ്‍ 4, ഹൈദരാബാദ് ജൂണ്‍ 8, പൂണെ ജൂണ്‍ 10, മുംബൈ ജൂണ്‍ 11, ഡല്‍ഹി ജൂണ്‍ 27 എന്നീ ദിവസങ്ങളിലായായിരിക്കും കാലവര്‍ഷം എത്തുക