സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് താത്കാലികമായി നിര്‍ത്തി
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് താത്കാലികമായി നിര്‍ത്തി
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് താത്കാലികമായി നിര്‍ത്തി
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചു. മാര്‍ച്ച് 31 വരെയാണ് പഞ്ചിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികളും നിശ്ചയിച്ച പരീക്ഷകള്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സ്പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം. മദ്രസകള്‍, അംഗന്‍വാടികള്‍, ട്യൂട്ടോറിയലുകള്‍ തുടങ്ങിയവ മാര്‍ച്ച് 31 വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.