കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആയിഷക്കുട്ടി(91) അന്തരിച്ചു
മലപ്പുറം: കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി(91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.