ഖാദി മേള ആരംഭിച്ചു

0 682

കല്‍പ്പറ്റ: സര്‍വ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായ് ഖാദി മേള ആരംഭിച്ചു. പള്ളി താഴെ റോഡിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ സി.സുധാകരന്‍, വില്ലേജ് ഇന്‍ഡസ്ടീസ് ഓഫീസര്‍ എം. അനിത, ഷോറൂം മാനേജര്‍ ഇന്‍ ചാര്‍ജ് പി. ദിലീപ് കുമാര്‍, ഷൈജു അബ്രഹാം, ബിനു. കെ.കെ, ജിബിന്‍. വി.പി, മുഹമ്മദ് ബഷീര്‍ .ടി, ബിജി കെ എം എന്നിവര്‍ സംസാരിച്ചു.

ഖാദി ഷര്‍ട്ടിംഗ് , മസ്ലിന്‍ ഷര്‍ട്ടിംഗ് , മനില ഷര്‍ട്ടിംഗ്, റെഡിമേഡ് ഷര്‍ട്ടുകള്‍, കാവി മുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, വിവിധ ഇനം സാരികള്‍, ഉന്നകിടക്കകള്‍, തലയിണകള്‍, തേന്‍ തുടങ്ങിയ വിവിധ ഇനം ഖാദി ഉല്‍പ്പന്നങ്ങൾ മേളയില്‍ ലഭ്യമാകും. തുണിത്തരങ്ങള്‍ക്ക് 10% മുതല്‍ 30 % വരെ സര്‍ക്കാര്‍ റിബേറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.