കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം, യുവതിയെ നാട്ടുകാര്‍ പിടികൂടി

0 526

കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം, യുവതിയെ നാട്ടുകാര്‍ പിടികൂടി

തെന്മല: ഉറുകുന്നില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി. മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച തമിഴ്‌നാട് തിരുനെല്‍വേലി സ്വേേദശി ഷണമുഖത്തായിയെ ആണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഉറുകുന്ന് ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷന്‍ കുരിശടിക്കുസമീപം താമസിക്കുന്ന ദമ്ബതിമാരുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡിനോടുചേര്‍ന്നുള്ള വീടിനരികില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ കൈയില്‍ യുവതി പിടിച്ചെങ്കിലും, കൈതട്ടിമാറ്റി കുട്ടി വീടിന്റെ ഭാഗത്തേക്ക് ഓടിപ്പോയി.

സമീപത്ത് കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതു കണ്ടു. ചോദ്യംചെയ്തപ്പോള്‍ യുവതി പരസ്പരവിരുദ്ധമായി സംസാരിച്ച്‌ റോഡിലൂടെ വേഗം നടന്നുപോയി. നാട്ടുകാര്‍ യുവതിയെ പിന്തുടര്‍ന്നു.

കൊല്ലത്ത് ആശുപത്രിയില്‍ പോകാന്‍ വന്നതാണെന്നും തമിഴനാടാണ് സ്ഥലമെന്നും വഴിതെറ്റിയതാണെന്നുമാണ് യുവതി ഇവരോട് പറഞ്ഞത്. തെന്മല പോലീസിലും എസ്.പി. ഓഫിസിലും വിവരമറിയിച്ചു. ഈസമയത്തുതന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി സമീപവാസികള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചിരുന്നു.

പോലീസിന്റെ പരിശോധനയില്‍ 65,000 രൂപയും സ്വര്‍ണമാലകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്ന് തെന്മല എസ്.ഐ. പ്രവീണ്‍ പറഞ്ഞു