കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ തോടിൻ്റെ പാർശ്വഭിത്തി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0 710

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് വള്ളിത്തോട് ഡിവിഷനിലെ കുട്ടിച്ചാത്തൻ കുണ്ട് നീർത്തടത്തിൽ കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ തോടിൻ്റെ പാർശ്വഭിത്തി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ഹമീദ് കണയാട്ടയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പായം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, ബി ഡി.ഒ കെ. എം സുനിൽ കുമാർ, നീർത്തട കമ്മിറ്റി വൈ .ചെയർമാൻ ജോളി ജോസഫ്, ഗുണഭോക്ത കമ്മിറ്റി കൺവീനർ സാജു ജോസഫ്, ചെയർമാൻ കാദർ എന്നിവർ പങ്കെടുത്തു.