മുന്‍കാമുകനെ കൊലപ്പെടുത്തി കത്തിച്ചു; യുവതിയും കാമുകനും പിടിയില്‍

0 82

 

 


ബറേലി : ഉത്തര്‍പ്രദേശിയെ ബറേലിയില്‍ യുവാവിനെ കൊലപ്പെടുത്തിയ മൃതദേഹം കത്തിച്ച്‌ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബറേലി സ്വദേശി ഉമ ശുക്ല, കാമുകനായ സുനില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി.

തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാര്‍ സിനിമ തിയേറ്ററിന് സമീപം 28 കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. ബറേലി സ്വദേശിയായ യോഗേഷ് സക്‌സേനയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

എട്ട് വര്‍ഷമായി ഉമയും യോഗേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഉമയുടെ വിവാഹം കഴിയുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് ശേഷവും ഉമ ഈ ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് വിവാഹമോചനം നേടുകയും ചെയ്തു. എന്നാല്‍ ഉമയെ സ്വീകരിക്കാന്‍ യോഗേഷ് തയ്യാറായില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞെ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നും അതുവരെ കാത്തിരിക്കാനും യോഗേഷും ഉമയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹം നീണ്ട് പോയതോടെ ഉമ സുനില്‍ എന്ന ആളുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

ഇതിനായി ഞായറാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഉമ യോഗേഷിനെ വിളിച്ച്‌ വരുത്തി. യോഗേഷ് എത്തിയപ്പോള്‍ ഇയാളുടെ കണ്ണിലേക്ക് മുളക്‌പൊടി സുനില്‍ വിതറി. തുടര്‍ന്ന് സുനില്‍ യോഗേഷിനെ കഴുത്തറത്ത് കൊല്ലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം സുനിലും ഉമയും ചേര്‍ന്ന് മൃതദേഹം പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഉമയും യോഗേഷും തമ്മിലുള്ള പ്രണയത്തെ പറ്റി സൂചന കിട്ടിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഉമ കുറ്റസമ്മതം നടത്തിയത്.